Asianet News MalayalamAsianet News Malayalam

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ്സ് പ്രവേശനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ ഏപ്രിൽ 10ന്

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്. 
 

sixth standard admission in navodaya school
Author
Trivandrum, First Published Nov 5, 2020, 3:30 PM IST

തിരുവനന്തപുരം: രാജ്യത്തെ നവോദയ സ്‌കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്‌കൂളുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനാകുക. 

ജനനം 2008 മേയ് ഒന്നിനു മുന്‍പോ 2012 ഏപ്രില്‍ 30-ന് ശേഷമോ ആകരുത്. പട്ടിക ജാതി-പട്ടിക വര്‍ഗക്കാരടക്കം ആര്‍ക്കും പ്രായത്തില്‍ ഇളവില്ല. ഏപ്രില്‍ 10-ന് നടക്കുന്ന പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാകും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. പരമാവധി 80 കുട്ടികള്‍ക്കാണ് ഒരു ക്ലാസ്സില്‍  പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്. 

ആറാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സ്‌കൂളില്‍ തുടരാം. ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. 9-12 ക്ലാസ്സുകാര്‍ മാസം 600 രൂപ ഫീസിനത്തില്‍ അടയ്ക്കണം. എസ്.സി, എസ്.ടി, പെണ്‍കുട്ടികള്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവരെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

100 മാര്‍ക്കിന്റെയാണ് പ്രവേശന പരീക്ഷ.  ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ 80 ചോദ്യങ്ങളുണ്ടാകും. ഭാഷ, മാനസിക ശേഷി, ഗണിതം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും ഡൗണ്‍ലോഡ് ചെയ്യാം. നവോദയ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസില്ല. 2021 ജൂണിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
 

Follow Us:
Download App:
  • android
  • ios