Asianet News MalayalamAsianet News Malayalam

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം: അസാപിന്‍റെ പുത്തന്‍ കോഴ്സുകള്‍ ഇവയാണ്...

വിവര സാങ്കേതികരംഗത്ത് മികച്ച സാധ്യതകൾ ഉറപ്പുനൽകുന്ന നൂതന സാങ്കേതിക വിദ്യകളിലാണ് നൈപുണ്യ പരിശീലനം നൽകുന്നത്.

skill development courses from asap
Author
Trivandrum, First Published Jul 15, 2021, 4:39 PM IST

തിരുവനന്തപുരം: ബിരുദ ബിരുദാനന്തര പഠനം പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമായി ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-കേരള). വിവര സാങ്കേതികരംഗത്ത് മികച്ച സാധ്യതകൾ ഉറപ്പുനൽകുന്ന നൂതന സാങ്കേതിക വിദ്യകളിലാണ് നൈപുണ്യ പരിശീലനം നൽകുന്നത്.

2019-20, 2020-21 വർഷങ്ങളിൽ വിജയകരമായി ബിരുദ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും 2021-22 അദ്ധ്യയന വർഷം ബിരുദപഠനം പൂർത്തീകരിക്കാൻ സാധിക്കുന്ന വിദ്യാർത്ഥികൾക്കുമായാണ് ലോക യുവജന നൈപുണ്യദിനത്തോടനുബന്ധിച്ച് വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾ പരിചയപ്പെടുത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട കമ്പനികളമായി സഹകരിച്ച് മികച്ച തൊഴിലവസരങ്ങളാണ് കോഴ്സുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയകരമായി നൈപുണ്യ പരിശീലനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നിയമന സഹായം അസാപ് മുഖേന ഉറപ്പ് നൽകും. അർഹരായ വിദ്യാർത്ഥികൾക്ക് 50 മുതൽ 75 ശതമാനം വരെ ഫീസ് സബ്സിഡിയും നൽകും. നബാർഡിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സബ്സിഡി നൽകുന്നത്. ഗ്രാമീണ മേഖലകളിലെ ബിരുദധാരികളായ യുവതികൾക്ക് മാത്രമായി ഗ്രാഫിക് ഡിസൈനർ കോഴ്സുകൾ അസാപ് വഴി നൽകും.

അസാപ്പിന്റേയും, ആമസോൺ വെബ് സർവീസസ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ നൂതന വിവരസാങ്കേതിക രംഗത്ത് നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ക്ളൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ് ഫുൾ സ്റ്റാക്ക് ഡെവലപ്പർ എന്നീ കോഴ്സുകളും, ഫാർമസ്യൂട്ടിക്കൽ രംഗത്ത് നിന്ന് മികച്ച സാധ്യതകളിലേക്ക് വഴി തുറക്കുന്ന ഫാർമ ബിസിനസ് അനലിറ്റിക്‌സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ്  എന്നീ കോഴ്സുകളും ബാങ്കിംഗ് ആൻറ് ഫിനാൻസ് മേഖലയിൽ മികച്ച സാധ്യതകളുള്ള സർട്ടിഫൈഡ് ഇൻവെസ്റ്റ്മെൻറ് മാനേജ്മെന്റ് കോഴ്സുകളുമാണ് നടത്തുന്നത്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും www.asapkerala.gov.in സന്ദർശിക്കുക. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

Follow Us:
Download App:
  • android
  • ios