സ്പെഷൽ സ്കൂൾ പ്രവർത്തിപരിചയമേളയിലാണ് കാഴ്ചപരിമിതിയുള്ള കുഞ്ഞുങ്ങളുടെ മിന്നും പ്രകടനം.

കൊച്ചി: അകകണ്ണിന്റെ കാഴ്ച കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നവരുടെ ഒരു നിര തന്നെയുണ്ട് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ. സ്പെഷൽ സ്കൂൾ പ്രവർത്തിപരിചയമേളയിലാണ് കാഴ്ചപരിമിതിയുള്ള കുഞ്ഞുങ്ങളുടെ മിന്നും പ്രകടനം. ആതിരയ്ക്ക് കാണാൻ അൽപം പ്രയാസമുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നും തോൽപ്പിക്കാനാവില്ല. മാലയും വളയും കമ്മലുമെല്ലാം ഞൊടിയിടെ ഉണ്ടാകും. കൈവേഗത്തിലാണ് മിടുക്ക്. ജ്വല്ലറികളിലെ പോലെ എല്ലാം ഒരുക്കി,പൊലിപ്പിച്ച് വെക്കുന്നതാണ് വിനായകിന്റെ സ്റ്റൈൽ. മുത്തും കളറും ഒക്കെ അറിയാൻ സ്വന്തം ടെക്നിക്കും ഉണ്ട്. സമയത്തിൽ കണിശക്കാരിയാണ് ഹന്ന. മുത്തുകൾ തിരിച്ചറിയാൻ ഹന്നയ്ക്കും ഉണ്ട് സ്വന്തം വഴി വേഗത്തിലാണ് എല്ലാമെന്നാണ് മലപ്പുറത്ത് നിന്ന് വന്ന ഫിദയും ചിരട്ട കൊണ്ട് പുട്ടുകുറ്റിയുണ്ടാക്കുന്ന തീർത്ഥയും പറയുന്നത്. പരിമിതികൾ അല്ല, പരിധികളില്ലാത്ത ഇച്ഛാശക്തിയാണ് ശരിക്കും ഇവരെ സ്പെഷ്യലാക്കുന്നത്.

മുത്തുകൾ കൊണ്ട് അത്ഭുതം തീർത്ത് കുട്ടികൾ; സ്പെഷ്യലാണ് ഈ പ്രകടനം | School Science Festival