ദില്ലി: യൂക്കോ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ കേഡര്‍ സ്‌കെയില്‍-1, സ്‌കെയില്‍-2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂക്കോ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ucobank.com/hindi/homehindi.aspx സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 17 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. ഡിസംബര്‍ മാസത്തിലോ 2021 ജനുവരിയിലോ ഓണ്‍ലൈന്‍ പരീക്ഷ നടത്താനാണ് സാധ്യത. പരീക്ഷാ തീയതി പിന്നാലെ അറിയിക്കും.

സെക്യൂരിറ്റി ഓഫീസര്‍-9, എഞ്ചിനീയര്‍-8, എക്കണോമിസ്റ്റ്-2, സ്റ്റാറ്റിസ്റ്റീഷ്യന്‍-2, ഐ.ടി ഓഫീസര്‍-20, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/സി.എഫ്.എ-24, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ സി.എഫ്.എ (എംഎംജിഎസ്-2)- 25. എന്നിങ്ങനെയാണ് ഒഴിവുകള്‍ മൊത്തം 93 ഒഴിവുകളുണ്ട്. ജനറല്‍/ ഇഡബ്ല്യൂഎസ്/ ഒ.ബി.സി എന്നീ വിഭാഗക്കാര്‍ക്ക് 1180 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 118 രൂപ അടച്ചാല്‍ മതിയാകും. ഓണ്‍ലൈന്‍ വഴി മാത്രമെ ഫീസടയ്ക്കാനാകൂ.