ദില്ലി: 2019-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷാഫലം (ടയർ-1) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. മാർച്ച് 3 മുതൽ 9 വരെ വിവിധ ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ 9,78,103 പേരാണ് എഴുതിയത്. 8951 പേർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി. ഉദ്യാഗാർഥികൾക്ക് കമ്മീഷന്റെ ഒദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി ഫലമറിയാം. ഒക്ടോബർ-നവംബർ മാസങ്ങളിൽ രണ്ടാംഘട്ട പരീക്ഷകൾ നടക്കും. 

2020-ലെ ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ജൂലായ് 7ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്കുള്ള ഹാൾടിക്കറ്റ് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ബന്ധപ്പെട്ട റീജണൽ ഓഫീസുകളുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.