തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കും. 

അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രം ഇരുത്തി പരീക്ഷയെഴുതിക്കും. പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷശയത്തിൽ തീരുമാനമായിട്ടില്ല. അതിന് മുമ്പാണെങ്കില്‍ കുട്ടികളെ സമയത്ത് സ്‌കൂളിലെത്തിക്കാന്‍ ബദല്‍ മാര്‍ഗം ഒരുക്കേണ്ടി വരും.