Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി പരീക്ഷാഫലം; വെബ്സൈറ്റുകൾ നിശ്ചലം; ഫലമറിയാനാകാതെ വി​ദ്യാർത്ഥികൾ

ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഇവ ഉടൻ പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. 

sslc exam results websites are stopped
Author
Thiruvananthapuram, First Published Jul 14, 2021, 4:01 PM IST

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾ നിശ്ചലമായി. ഇതോടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയാത്ത അവസ്ഥയാണ്.

മൂന്നു മണി മുതൽ ഫലം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. ആറ് സൈറ്റുകളും ഒരു ആപ്പും ഇതിനായി ക്രമീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. എന്നാൽ, ഈ സൈറ്റുകളെല്ലാം ഇപ്പോൾ നിശ്ചലമാണ്. ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഇവ ഉടൻ പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios