Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ

 ഐടി പ്രാക്ടിക്കൽ പരീക്ഷ എങ്ങനെ വിലയിരുത്തണമെന്ന് പരീക്ഷാ ബോർഡ് ചേർന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

sslc IT practical examination
Author
Trivandrum, First Published May 17, 2021, 8:38 AM IST

തിരുവനന്തപുരം: പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്താം ക്ലാസ് ഐടി പരീക്ഷ വേണമോ വേണ്ടയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഐടി പ്രാക്ടിക്കൽ പരീക്ഷ എങ്ങനെ വിലയിരുത്തണമെന്ന് പരീക്ഷാ ബോർഡ് ചേർന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനവും ഉന്നതതലത്തിൽ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios