തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ ആയി. പരീക്ഷകൾ 26 മുതൽ തുടങ്ങും. എസ്എസ്എൽസി പരീക്ഷകളുടെ പട്ടിക ഇങ്ങനെ - 26- ന് കണക്ക്, 27-ന് ഫിസിക്സ്, 28 -ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.

+2 പരീക്ഷകൾ രാവിലെയാണ് നടക്കുക. +1 പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടക്കും. പ്ലസ് ടു, പ്ലസ് വൺ ഓരോ വിഭാഗങ്ങളുടെയും തീയതികൾ ഇങ്ങനെ:

പരീക്ഷകളുടെ നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങൾ കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. സ്പോർട്സ് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് തൊട്ടടുത്ത കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനാകും. കുടുങ്ങിക്കിടക്കുന്ന കുട്ടികൾക്കും തൊട്ട് അടുത്ത കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും

ഒരു ബെഞ്ചിൽ 2 കുട്ടികൾ മാത്രമേ ഇരിക്കാൻ പാടുള്ളൂ. നേരത്തേയും ഇങ്ങനെയാണ് ഇരുത്തിയിരുന്നതെങ്കിലും ചില സ്കൂളുകളിൽ മൂന്ന് കുട്ടികളെ ബ‌ഞ്ചിൽ ഇരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് പ്രത്യേകം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലത്തിന് പ്രാധാന്യം നൽകും

പരീക്ഷയെഴുതുന്ന കുട്ടികൾക്കും, അധ്യാപകർക്കും മാസ്‌ക്, സാനിറ്റൈസറും നിർബന്ധമാണ്. വിശദമായ മാർഗനിർദേശങ്ങൾ ഉടൻ ഇറങ്ങുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാർച്ചിൽ തുടരുകയായിരുന്ന എസ്എസ്‍എൽസി, പ്ലസ്‍ടു പരീക്ഷകൾ നിർത്തി വച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീയതികൾ അംഗീകരിച്ചത്.