Asianet News MalayalamAsianet News Malayalam

കോവിഡ് 19: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ തീയതികള്‍ പുനക്രമീകരിക്കും

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം

staff selection commission rearrange the date of exams
Author
Delhi, First Published Apr 17, 2020, 4:29 PM IST

ദില്ലി: പരീക്ഷകളുടെ തീയതികൾ പുനക്രമീകരിക്കാൻ തീരുമാനിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് കമ്മീഷന്റെ ഈ തീരുമാനം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചേർന്ന പ്രത്യേക യോ​ഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. 

പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്‌സൈറ്റുകളില്‍ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മീഷന്റെ വാര്‍ഷിക കലണ്ടറും പുനപരിശോധിക്കും. കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2)തല പരീക്ഷ (ടയര്‍-1)2019, ജൂനിയര്‍ എന്‍ജിനീയര് ‍(പേപ്പര്‍1) പരീക്ഷ 2019, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ, 2019, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം 2020 മെയ് 03ന് ശേഷം തീരുമാനിക്കും. 
 

Follow Us:
Download App:
  • android
  • ios