താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) (State Bank of India) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (specialist cadre officer) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sbi.co.in. വഴി അപേക്ഷിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

SBI SCO റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
പോസ്റ്റ്: സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)
ഒഴിവുകളുടെ എണ്ണം: 02

ഉദ്യോഗാർത്ഥിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഫിനാൻസ്/ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ എംബിഎ/പിജിഡിഎം, ഫിനാൻസിൽ സ്പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 

തസ്തിക- അഡ്‍വൈസർ (ഫ്രോഡ് റിസ്ക്)
ഒഴിവുകളുടെ എണ്ണം: 04
സ്പെഷൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥിക്ക് ബിരുദവും വിരമിച്ച ഐപിഎസ് അല്ലെങ്കിൽ സ്റ്റേറ്റ് പോലീസ് /സിബിഐ / ഇന്റലിജൻസ് ബ്യൂറോ / സിഇഐബി ഓഫീസർ തസ്തികയിൽ 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

തസ്തിക: മാനേജർ (പെർഫോമൻസ് പ്ലാനിം​ഗ് ആന്റ് റിവ്യൂ)
ഒഴിവുകളുടെ എണ്ണം: 02. ഉദ്യോ​ഗാർത്ഥിക്ക് മാനേജ്‌മെന്റ് / എംബിഎയിൽ ബി.കോം/ബി.ഇ./ബി.ടെക്, പിജി എന്നിവയും 4 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്‌ക്കുക. GEN/EWS & OBC എന്നിവർക്ക്: 750/- SC / ST / PWD-ക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ഏപ്രിൽ 08. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 28, 2022