ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് നിയമനം.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ജൂലൈ 15ന് രാവിലെ 10.30ന് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നേടിയർവക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25,000/-.
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണ നിർവ്വഹണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
