സ്‌കൂളുകളില്‍നിന്ന് വിതരണംചെയ്യുന്ന പഠനമികവുരേഖയില്‍ പഠനപ്രവര്‍ത്തനം രേഖപ്പെടുത്തി സ്‌കൂളുകള്‍ക്ക് തിരിച്ചുനല്‍കണം.

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ക്ലാസ് കയറ്റത്തിന് വര്‍ഷാന്തവിലയിരുത്തല്‍ നടത്താനുള്ള പഠനമികവ് രേഖ അടുത്തയാഴ്ച കുട്ടികളിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂളുകളില്‍നിന്ന് വിതരണംചെയ്യുന്ന പഠനമികവുരേഖയില്‍ പഠനപ്രവര്‍ത്തനം രേഖപ്പെടുത്തി സ്‌കൂളുകള്‍ക്ക് തിരിച്ചുനല്‍കണം.

ഇത് വിലയിരുത്തിയുള്ള ഗ്രേഡ്‌സ്‌കോറിന്റെ അടിസ്ഥാനത്തിലാകും ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളുടെ ക്ലാസ്‌കയറ്റം ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കുള്ള പഠനമികവുരേഖയുടെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. 90 ശതമാനം സ്‌കൂളിലേക്കും ബി.ആര്‍.സി.കളില്‍നിന്ന് ഇത് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള സ്‌കൂളുകളില്‍ വെള്ളിയാഴ്ചയോടെ വിതരണം പൂര്‍ത്തിയാകും. വര്‍ഷാന്തവിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ക്ലാസ്‌കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിര്‍ദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona