Asianet News MalayalamAsianet News Malayalam

11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം

പിതാവിന് താത്പര്യമില്ലാതിരുന്നിട്ടും വാശിയോടെ പഠിച്ചു. ഒടുവിൽ കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിലെ മികച്ച വിജയത്തിലെത്തി നിൽക്കുന്നു രാംലാലിന്റെ നേട്ടം. 

success story ramlal NEET exam winner with high mark sts
Author
First Published Aug 15, 2023, 5:39 AM IST

രാജസ്ഥാൻ: പതിനൊന്നാമത്തെ വയസ്സിൽ നിർബന്ധിത ശൈശവ വിവാഹം. 20ാമത്തെ വയസ്സിൽ‌ ഒരു കുട്ടിയുടെ അച്ഛൻ. കുടുംബപ്രാരാബ്ധങ്ങൾ. തന്റെ സ്വപ്നത്തിലേക്ക് എത്താൻ രാജസ്ഥാൻ സ്വദേശിയായ രാംലാൽ ഭോയിക്ക് മുന്നിൽ പ്രതിസന്ധികൾ നിരവധിയായിരുന്നു. പ്രതിസന്ധികളെയെല്ലാം മറികടന്നാണ് രാജസ്ഥാന‍ സ്വദേശിയായ രാംലാല്‍ തന്‍റെ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു രാംലാലിന്റെ വിവാഹം.  വിവാഹം കഴിഞ്ഞിട്ടും പഠനം ഉപേക്ഷിക്കാൻ രാംലാൽ തയ്യാറായില്ല. പിതാവിന് താത്പര്യമില്ലാതിരുന്നിട്ടും വാശിയോടെ പഠിച്ചു. ഒടുവിൽ കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിലെ മികച്ച വിജയത്തിലെത്തി നിൽക്കുന്നു രാംലാലിന്റെ നേട്ടം. 

കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷഫലം പുറത്തുവന്നപ്പോൾ നിരവധി വിദ്യാർത്ഥികളാണ് മികച്ച സ്കോർ നേടി പാസ്സായത്. എന്നാൽ‌ അക്കൂട്ടത്തിൽ രാംലാലിന്റെ പേരു മാത്രം വേറിട്ട് നിന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് രാംലാലിന് നീറ്റ് പരീക്ഷ പാസ്സാകാൻ സാധിച്ചത്. അങ്ങനെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ഒരുങ്ങുകയാണ് രാംലാൽ. രാംലാലിന്റെ ഭാര്യ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷേ ഡോക്ടറാകാനുള്ള അവന്റെ ആഗ്രഹം കണ്ടപ്പോൾ, അവന്റെ സ്വപ്നം പിന്തുടരാൻ സഹായിക്കാൻ അവൾ തീരുമാനിച്ചു. ഭര്‍ത്താവിന്‍റെ വിദ്യാഭ്യാസത്തിന് എല്ലാ പിന്തുണയും നല്‍കി പിന്തുണച്ചു. പത്താം ക്ലാസ് 74 ശതമാനത്തോടെ പൂർത്തിയാക്കിയ രാംലാൽ സയൻസ് സ്ട്രീം തിരഞ്ഞെടുത്ത് യുജിസി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങി.

2019-ലെ ആദ്യശ്രമത്തിൽ നീറ്റ് പരീക്ഷയിൽ ആകെയുള്ള 720 മാർക്കിൽ 350 മാർക്കാണ് രാംലാൽ നേടിയത്. ക്രമേണ ഓരോ ശ്രമത്തിലും കൂടുതൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ തുടങ്ങി. മികച്ച മാർക്ക് നേടി വിജയിക്കാൻ കോട്ടയിലെ ഒരു കോച്ചിംഗ് സെന്ററിൽ ചേർന്നു. ഒടുവിൽ, 2022ലെ  നീറ്റ് പരീക്ഷയിൽ രാംലാൽ 490 മാർക്ക് നേടി വിജയിച്ചു.

വിവാഹിതനാകുന്ന സമയത്ത് മെഡിക്കൽ മേഖലയെക്കുറിച്ച് രാംലാലിന് യാതൊരു വിധത്തിലുള്ള അറിവുണ്ടായിരുന്നില്ല. പിന്നീട് ഒരു സുഹൃത്തുമായുളള സംഭാഷണത്തിനൊടുവിലാണ് ഡോക്ടർ എന്ന സ്വപ്നം രാംലാലിന്റെ മനസ്സിലുറച്ചത്. പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. രാജസ്ഥാനിലെ ചിറ്റോർഗഡിലെ ഘോസുന്ദ പ്രദേശത്തെ താമസക്കാരനാണ് രാംലാൽ. ഭാര്യയും കുഞ്ഞും ഉൾപ്പെടുന്നതാണ് രാംലാലിന്റെ കുടുംബം. 

കേന്ദ്രം ഒഴിവാക്കിയ പാഠം കേരളം പഠിപ്പിക്കും, ഗാന്ധി വധവും ഗുജറാത്ത് കലാപവും പരീക്ഷയിൽ ചോദ്യമാകും: ശിവൻകുട്ടി

സിഎ അല്ലെങ്കിൽ എംകോം പഠിച്ചവരാണോ? കേരള പൊലീസ് വിളിക്കുന്നു, അക്കൗണ്ട്സ് ഓഫീസറാകാൻ! ഇങ്ങനെ അപേക്ഷിക്കാം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios