Asianet News MalayalamAsianet News Malayalam

കരുതലുമായി നോര്‍ക്ക: വിദേശത്തു നിന്നും മടങ്ങിയെത്തിയവർക്ക് തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി

ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നോർക്ക വകുപ്പ് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസി വഴി പരിശ്രമിക്കുന്നുണ്ട്.

support through NORKA for employment benefits for returnees from abroad
Author
Trivandrum, First Published Jan 23, 2021, 11:07 AM IST

തിരുവനന്തപുരം: കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വിലാസവും ഫോൺ നമ്പരും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോൺ നമ്പരും സഹിതം  addlsec.norka@kerala.gov.in എന്ന ഈ മെയിലിൽ അയക്കണം.

ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നോർക്ക വകുപ്പ് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസി വഴി പരിശ്രമിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാരണം വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തിയവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ പത്തിന പരിപാടി പ്രകാരം പ്രഖ്യാപിച്ചിരുന്നു. ആനുകൂല്യം ലഭിക്കേണ്ടവർ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം അവ നൽകാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ല. കൂടുതൽ വിവരം നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ  സേവനം)  നമ്പറുകളിൽ ലഭിക്കും. 

Follow Us:
Download App:
  • android
  • ios