ചെന്നൈ: പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത്  ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ഒഴിവാക്കണമെന്നാണ് ആവശ്യം. 

പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്ന ആവശ്യം ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നീക്കം.

അതേസമയം, ജെഇഇ, നീറ്റ്  പരീക്ഷ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് ജെഇഇ, നെറ്റ് പരീക്ഷകള്‍.

പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഉചിതമല്ലെന്നും മാറ്റിവെക്കണമെന്നുമാണ് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്താമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പുന:പരിശോധിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

Read more at: എന്‍എറ്റിഎ 2020: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; പരീക്ഷകൾ രണ്ടു ഘട്ടമായി...