Asianet News MalayalamAsianet News Malayalam

സാങ്കേതിക സർവകലാശാല: ഒന്നാം വർഷ ബി ടെക് ക്ലാസുകൾ 22 ന് ആരംഭിക്കും

ഓഫ് ലൈൻ ആയിട്ടാണ് ക്ലാസുകൾ ആരംഭിക്കുക. കോളേജിനെ അടുത്തറിയാനും, ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർത്ഥികൾ കോളേജുകളിൽ ചെലവഴിക്കും.
 

Technical university class start
Author
Trivandrum, First Published Nov 8, 2021, 5:04 PM IST

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ (A P J Abdul kalam science and technology university) ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ്  ക്ലാസുകൾ നവംബർ 22 ന് തുടങ്ങും.  ഓഫ് ലൈൻ ആയിട്ടാണ് ക്ലാസുകൾ (Offline Class) ആരംഭിക്കുക. കോളേജിനെ അടുത്തറിയാനും, ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർത്ഥികൾ കോളേജുകളിൽ ചെലവഴിക്കും.

 തുടർന്ന് 23 മുതൽ 27 വരെ സർവകലാശാലയും അതാത് കോളേജുകളും ചേർന്ന് ബി ടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിക്കും. സർവകലാശാല നടത്തുന്ന സെഷനുകൾ ഓൺലൈനായാണ് നടത്തുക. ഒന്നാം വർഷ എം ടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ നവംബർ 15 ന് തുടങ്ങുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.  കേരള സർക്കാർ 2014-ൽ സ്ഥാപിച്ച സർവ്വകലാശാലയാണ് ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി തിരുവനന്തപുരമാണ് ആസ്ഥാനം.

Follow Us:
Download App:
  • android
  • ios