വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി ദിവസങ്ങളിൽ ടെലി കൗൺസിലിങ്. 

തിരുവനന്തപുരം: ഏപ്രിൽ 8 മുതൽ പൊതുപരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ടെലി കൗൺസിലിങ് സംഘടിപ്പിക്കുന്നു. വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി ദിവസങ്ങളിൽ ടെലി കൗൺസിലിങ്. 29 മുതൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് ഈ സേവനം. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും 0471-2320323 എന്ന നമ്പറിലേക്ക് വിളിക്കാം.