എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത (വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന). വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred