Asianet News MalayalamAsianet News Malayalam

കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ; വനിതാ ഉദ്യോഗാർത്ഥികൾക്ക് താൽകാലിക നിയമനം

സൈക്കോ സോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യു/എം.എ/എം.എസ്‌സി സൈക്കോളജി/ എം.എ. സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. വനിതാ ശിശു മേഖലകളിലെ പ്രവൃത്തി പരിചയമാണ് പരിഗണിക്കുക. 

Temporary appointment for women candidates at pathanamthitta
Author
Pathanamthitta, First Published Jan 13, 2021, 9:45 AM IST


തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷം പ്രവൃത്തി പരിചയവും വേണം. ശമ്പളം 15,000 രൂപ.
സെന്റർ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വർഷം പ്രവൃത്തി പരിചയവും വേണം. ശമ്പളം 22,000 രൂപ.

സൈക്കോ സോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യു/എം.എ/എം.എസ്‌സി സൈക്കോളജി/ എം.എ. സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. വനിതാ ശിശു മേഖലകളിലെ പ്രവൃത്തി പരിചയമാണ് പരിഗണിക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 22നകം നേരിട്ട് ഹാജരാജി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. പത്തനംതിട്ട ജില്ലയിലുള്ളവർക്ക് മുൻഗണന.    


 

Follow Us:
Download App:
  • android
  • ios