തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗ്രാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താൽകാലികമായി പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തിൽ 2021 മാർച്ച് 31 വരെ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായിട്ടാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി ഏഴിന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസ്സലും പകർപ്പകളും അഭിമുഖ സമയത്ത് ഹാജരാക്കണം.