സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ദില്ലി: കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ ചെയ്താല്‍ അത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
സിവില്‍ സര്‍വ്വീസ് പരീക്ഷ; 'ഡ്രീം 11' ന്‍റെ സി ഇ ഒ ആരാണ് ?...
സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഒറ്റത്തവണത്തേക്കു മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പരീക്ഷയെഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. അവസാന അവസരം ഉപയോഗിച്ചവര്‍ക്ക് അവസരം ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യമുണ്ടാവില്ല. നിലവില്‍ യു.പി.എസ്.സി. പരീക്ഷയെഴുതാന്‍ ജനറല്‍ വിഭാഗത്തിന് ആറു ശ്രമങ്ങളും 32 വയസ്സുമാണ് പരിധി. ഒ.ബി.സി. വിഭാഗത്തിന് ഒമ്പതു ശ്രമങ്ങളും 35 വയസ്സും എസ്.സി., എസ്.ടി. വിഭാഗത്തിന് 37 വയസ്സുമാണ് പരിധി.
