Asianet News MalayalamAsianet News Malayalam

കാലിക്കറ്റ് ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് നേടിയവർ 30നകം പ്രവേശനം നേടണം

ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം നേടിയവരും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലാത്തവര്‍ നിര്‍ബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. 

third allotment of admission in calicut university
Author
Calicut, First Published Sep 24, 2021, 10:42 AM IST

തേഞ്ഞിപ്പലം: ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 30-ന് വൈകീട്ട് 3 മണിക്കു മുമ്പായി സ്ഥിരം പ്രവേശനം എടുക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശനം എടുക്കേണ്ടത്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം നേടിയവരും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലാത്തവര്‍ നിര്‍ബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. 

മാന്റേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം 30-ന് വൈകീട്ട് 3 മണി വരെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിനായി കോളേജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. https://admission.uoc.ac.in

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios