കൊല്ലം: കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ട്രെയിനിയുടെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. പരിശീലന കാലം ഒരു വർഷമാണ്. 

ജൂനിയർ ഓപ്പറേറ്റർ ട്രെയിനി (34): കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ/ കെമിസ്ട്രി ബിരുദം (60% മാർക്കോടെ).

ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ ട്രെയിനി (2): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ ഐടിഐ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

ജൂനിയർ ടെക്നീഷ്യൻ വെൽഡർ ട്രെയിനി (5): എസ്എസ്എൽസിയും വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 

ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി (8): എസ്എസ്എൽസിയും ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 

ജൂനിയർ ടെക്നീഷ്യൻ മെഷിനിസ്റ്റ് ട്രെയിനി (2): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ അല്ലെങ്കിൽ എസ്എസ്എൽസിയും മെഷിനിസ്റ്റ്/ ടർണർ ട്രേഡിൽ ഐടിഐയും. 

പ്രായം 26 വയസു കവിയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. ചട്ടപ്രകാരമുള്ള മറ്റിളവുകളും ഉണ്ടാകും.10,000 രൂപയാണ് സ്റ്റൈപെൻഡ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 21,580–55,730 രൂപ നിരക്കിൽ നിയമനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ പേരിൽ ചവറയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.