Asianet News MalayalamAsianet News Malayalam

എന്‍.എം.ഡി.സി.യില്‍ 63 ട്രെയിനി ഒഴിവുകള്‍; മാര്‍ച്ച് 23 വരെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കണം. ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം. 

trainee vacancies in NMDC
Author
Delhi, First Published Mar 13, 2021, 10:32 AM IST

ദില്ലി: എൻ.എം.ഡി.സി. ലിമിറ്റഡിൽ 63 ജൂനിയർ ഓഫീസർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം. 

ജൂനിയർ ഓഫീസർ ട്രെയിനി
മൈനിങ്-28: യോഗ്യത: മൈനിങ് എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഫോർമാൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ ബിരുദവും സെക്കൻഡ് ക്ലാസ് മൈൻസ് മാനേജർ സർട്ടിഫിക്കറ്റും. 5 വർഷത്തെ പ്രവൃത്തിപരിചയം.

മെക്കാനിക്കൽ 17: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കൽ-13: യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇലക്ട്രിക്കൽ സൂപ്പർവൈസറി സർട്ടിഫിക്കറ്റ് (മൈനിങ്). അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

സിവിൽ-5: യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്സ്. ഓൺലൈൻ പരീക്ഷയുടെയും സൂപ്പർവൈസറി സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 23
 

Follow Us:
Download App:
  • android
  • ios