കോഴിക്കോട്: സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുക, ആവശ്യമായ വിദശീകരണങ്ങള്‍ നല്‍കുക എന്നിവ അധ്യാപകരുടെ ചുമതലയാണ്. 

കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇത് നടക്കുന്നത്. പഠന വീഡിയോകള്‍ തയാറാക്കുക, ലഭ്യമാകുന്ന ഓണ്‍ലൈന്‍ വിഭവങ്ങള്‍ സാധിക്കുന്ന രീതിയിൽ‌ കുട്ടികൾക്ക് എത്തിച്ചു നല്‍കുക, വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ വിലയിരുത്തുക എന്നീ കാര്യങ്ങളില്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് പരിശീലനം. 

ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് അവസരം. അധ്യാപകര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കാണ് മൂന്ന് ദിവസങ്ങളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള പരിശീലനം നല്‍കുക. ശനിയാഴ്ച വൈകീട്ട് 4 മണി വരെ https://rb.gy/zqg0jg എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

1. Getting started Why develop e-learning
E-learning approaches
E-learning components
Quality of e-learning
Blended learning

2. What is needed to develop an e-learning course?
The activities
The team
Familiarizing Basic toosl

3. Designing an e-learning course
Identifying and organizing course content
Defining instructional, media, evaluation and delivery strategise

4. Creating interactive content
Preparing content
Creating storyboards
Courseware development

5. Managing and evaluating learning activities
Course delivery and evaluation
Learning platforsm

6. Software components
(Presentation, document creator, video editing software etc)