സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ്-ജോധ്പുര്‍ (രാജസ്ഥാന്‍) വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളും യോഗ്യതയും ഇവയാണ്. ബിരുദതലത്തില്‍ ബി.എ. സോഷ്യല്‍ സയന്‍സ്, ബി.എ. സെക്യൂരിറ്റി മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 

എം.ടെക്. സൈബര്‍ സെക്യൂരിറ്റി: കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലൊന്നില്‍ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ എം.സി.എ./എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്) , എം.എ./എം.എസ്‌സി. അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് പോലീസ് സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിലെ ബിരുദം, എല്‍എല്‍.എം./എം.എ. ക്രിമിനല്‍ ലോ: എല്‍എല്‍.എം. പ്രവേശനത്തിന് എല്‍എല്‍.ബി. വേണം. എം.എ.യ്ക്ക് ബിരുദവും, ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയിലെ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

 വിവരങ്ങള്‍ക്ക്: https://www.policeuniversity.ac.in/. ബിരുദം, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴിയാണ്. അപേക്ഷ മേയ് 23 വരെ www.cucetexam.in വഴി നല്‍കാം.