Asianet News MalayalamAsianet News Malayalam

യു.ജി.സി. നെറ്റ് 2021: ഡിസംബര്‍, ജൂണ്‍ സെഷന്‍ പരീക്ഷകള്‍ ഒന്നിച്ച് നടത്താൻ തീരുമാനം

കോവിഡ് രോഗവ്യാപനംമൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ചുനടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം. 

UGC net 201examination
Author
Delhi, First Published Aug 16, 2021, 9:44 AM IST

ദില്ലി: 2021 ജൂണിലെ യു.ജി.സി. നെറ്റ് പരീക്ഷയ്ക്ക്  ugcnet.nta.nic.in വഴി സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. ഒക്ടോബര്‍ ആറുമുതല്‍ 11 വരെ ഓണ്‍ലൈനായി പരീക്ഷ നടക്കും. രാവിലെ ഒന്‍പതുമുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാകും പരീക്ഷ. കോവിഡ് രോഗവ്യാപനംമൂലം മാറ്റിവെച്ച 2020 ഡിസംബറിലെ പരീക്ഷയും 2021 ജൂണിലെ പരീക്ഷയും ഒന്നിച്ചുനടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറുവരെ പരീക്ഷാഫീസടയ്ക്കാം. സെപ്റ്റംബര്‍ ഏഴുമുതല്‍ 12 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. ഡിസംബര്‍ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാവും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios