ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമായി നടത്തും.  ദില്ലി സർവ്വകലാശാല പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതൽ പതിനൊന്ന് വരെ നടക്കും.