ദില്ലി: ജൂണ്‍ 2020-ലെ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് എന്‍.ടി.എ. ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ആപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും നല്‍കി പരീക്ഷാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ജൂണില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ്-19നെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലാണ് നടത്തിയത്. കഴിഞ്ഞദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.