ദില്ലി: രാജ്യത്താകെയുള്ള വ്യാജ സർവ്വകലാശാലകളുടെ ലിസ്റ്റ് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ. 24 സർവ്വകലാശാലകളെയാണ് യുജിസി നിയമങ്ങൾക്ക് വിധേയമല്ലാതെ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് യാതൊരു ബിരുദവും നൽകാനുള്ള അധികാരം ഇവയ്ക്കില്ലെന്നും യുജിസി വ്യക്തമാക്കുന്നു. ഇവയിൽ എട്ടെണ്ണം പ്രവർത്തിക്കുന്നത് ഉത്തർപ്രദേശിലാണ്. ഏഴെണ്ണം ദില്ലിയിലും. ഒഡീഷ് പശ്ചിമ ബം​ഗാൾ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതമാണുള്ളത്. കർണാടക, കേരള, മ​ഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രാ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പ്രവർത്തിക്കുന്നുണ്ട്. 

കേന്ദ്ര, സംസ്ഥാന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകൾക്ക് മാത്രമേ ബിരുദം നൽകാനുള്ള അധികാരമുള്ളൂ. വ്യാജ സർവ്വകലാശാലകളുടെ ലിസ്റ്റ് പുറത്ത് വിട്ട് യുജിസി ഇവയെ വിശേഷിപ്പിച്ചത് സ്വയം രൂപകല്പന ചെയ്ത അം​ഗീകരിക്കപ്പെടാത്ത സ്ഥാപനങ്ങൾ എന്നാണ്. 'യുജിസി നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന, അം​ഗീകാരമില്ലാത്ത, സ്വയം രൂപകൽപന ചെയ്ത സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കാൻ ആ​ഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് യാതൊരു വിധത്തിലുള്ള ബിരുദം നൽകാൻ ഇവയ്ക്ക് അധികാരമില്ല.' യുജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുജിസി പുറത്ത് വിട്ട ലിസ്റ്റ് ഇതാണ്:-

ദില്ലി
കമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡല്‍ഹി
യൂണൈറ്റഡ് നാഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
എഡിആര്‍-സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ ഹൗസ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ന്യൂഡല്‍ഹി
വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ്-എംപ്ലോയ്‌മെന്റ്, ഇന്ത്യ
അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി)

ഉത്തർപ്രദേശ്
വര്‍ണശേയ സംസ്‌കൃത വിശ്വവിദ്യാല, വാരണാസി
മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), അചല്‍ട്ടാല്‍, അലിഗഡ്
ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര
മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം, 
ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ

പശ്ചിമ ബംഗാള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത

ഒഡീഷ
നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല
നോര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി, മയൂര്‍ഭഞ്ച്

കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി

കേരള
സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കിശനറ്റം

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി