Asianet News MalayalamAsianet News Malayalam

വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നുണ്ടോ? തൊഴില്‍ സാധ്യതയുള്ള മികച്ച കോഴ്സുകളും സര്‍വ്വകലാശാലകളുമുണ്ട്...

മികച്ച കോഴ്സുകളാണ് ഉക്രെയിനിലെ സർവ്വകലാശാലകൾ വാ​ഗ്ദാ​നം ചെയ്യുന്നത്. ഇവിടത്തെ എല്ലാ സർവ്വകലാശാലകളും വിദ്യാർത്ഥികളുടെ പഠനം സു​ഗമമാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നൈപുണ്യ വികസന പരിപാടികളും പ്രോത്സാഹിപ്പിക്കുന്നു. 
 

Ukraine educational institutions for Indian students for higher education
Author
Trivandrum, First Published Oct 2, 2021, 2:28 PM IST

വിദേശത്ത് പഠിക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നങ്ങളിലൊന്നാണ്. വിദേശപഠനത്തിനെത്തുന്ന ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർഥികളിൽ ഏറെ മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. വർഷം തോറും ഒരുലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലെത്തുന്നത്. പ്ലസ്സ്ടുവിന് ശേഷമുള്ള അണ്ടർഗ്രാഡ്വേറ്റ്‌, ബിരുദശേഷമുള്ള  ഗ്രാഡ്വേറ്റ്‌, ഡോക്ടറൽ, ഡിപ്ലോമ, നൈപുണ്യ വികസന കോഴ്സുകൾക്കാണ് വിദ്യാർത്ഥികൾ കൂടുതലായും വിദേശ രാജ്യങ്ങളിലെത്തുന്നത്. വിദേശരാജ്യങ്ങളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ മേഖലകളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത കരിയർ കൺസൾട്ടന്റായ ഡോ ടി പി സേതുമാധവൻ. 

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആ​ഗോള നിലവാരത്തിലുള്ള ചെലവ് കുറഞ്ഞ മികച്ച വിദ്യാഭ്യാസം നേടാനുള്ള സാധ്യതയൊരുക്കുന്ന വിദേശരാജ്യങ്ങളിലൊന്നായി മാറുകയാണ് ഉക്രെയിൻ. മികച്ച കോഴ്സുകളാണ് ഉക്രെയിനിലെ സർവ്വകലാശാലകൾ വാ​ഗ്ദാ​നം ചെയ്യുന്നത്. ഇവിടത്തെ എല്ലാ സർവ്വകലാശാലകളും വിദ്യാർത്ഥികളുടെ പഠനം സു​ഗമമാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നൈപുണ്യ വികസന പരിപാടികളും പ്രോത്സാഹിപ്പിക്കുന്നു. 

Ukraine educational institutions for Indian students for higher education

വിദേശപഠനം തെരഞ്ഞെടുക്കുന്ന ശതമാനം വിദ്യാർത്ഥികളും ഇന്ത്യക്കാരാണ്. അതിൽ തന്നെ ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പത് ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്. ഡോക്ടർ ഓഫ് മെഡിസിൻ, ബി ടെക് ഇൻ എയറോസ്പെസ് എഞ്ചിനീയറിം​ഗ്, എവിയോണിക്സ്, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിം​ഗ്, മാനുഫാക്ചറിം​ഗ്, റോബോട്ടിക്സ്, കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിം​ഗ്, ഡോക്ടർ ഓഫ് വെറ്റിനറി മെഡിസിൻ എന്നീ കോഴ്സുകളാണ് വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന ബിരുദ കോഴ്സുകൾ. എല്ലാ സർവ്വകലാശാലകളും മാസ്റ്റേഴ്സ് ഡോക്ടറൽ പ്രോ​ഗ്രാമുകളും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 

ഏറ്റവും മുൻനിരയിലുള്ള സാങ്കേതിക വിദ്യകൾ, സാധാരണക്കാർക്ക് പ്രാപ്യമായ ഫീസ് ഘടന, ഹോസ്റ്റൽ സൗകര്യങ്ങൾ, ആ​ഗോളതലത്തിലുള്ള സ്വീകാര്യത, സർവ്വകലാശാലകളുടെ പഠന ​ഗവേഷണ വിഭാ​ഗവുമായുള്ള ബന്ധം, എന്നിവയാണ് ഇവിടുത്തെ സർവ്വകലാശാലകളുടെ ശക്തി. എല്ലാ സർവ്വകലാശാലകളും പൊതു സർവ്വകലാശാലകളാണ്. ഇന്ത്യയിൽ  നിന്നുള്ള ചില വിദ്യാഭ്യാസ ദാതാക്കൾ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. 

Ukraine educational institutions for Indian students for higher education

മെഡിക്കൽ സർവ്വകലാശാലകൾ ആറ് വർഷത്തെ കാലാവധിയുള്ള ഡോക്ടർ ഓഫ് മെഡിസിൻ ബിരുദ പ്രോ​ഗ്രാമുകൾ നൽകി വരുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള പ്രവേശന യോ​ഗ്യത നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയാണ്. കാലാവധി ആറ് വർഷമാണ്. സുമി സ്റ്റേറ്റ് മെഡിക്കൽ  യൂണിവേഴ്സിറ്റി, ഒഡേസ സ്റ്റേറ്റ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി, വിന്നിറ്റ്സിയ പെറോ​ഗോവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി എന്നിവയാണ് ഉക്രെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ചിലത്. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഡയ​ഗ്നോസ്റ്റിക് സെന്ററുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 

ഉക്രെയിനിൽ ഉന്നതവിദ്യാഭ്യാസം നേടുന്ന 4000 വിദ്യാർത്ഥികളിൽ 3400ൽ അധികം പേരും മെഡിക്കൽ രം​ഗമാണ് തെരഞ്ഞെടുക്കുന്നത്. 2017 മുതൽ ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി സർവകലാശാലകൾ വെറ്റിനറി വിദ്യാഭ്യാസവും ആരംഭിച്ചിട്ടുണ്ട്. സുമി അ​ഗ്രേറിയൻ നാഷണൽ യൂണിവേഴ്സിറ്റി കൃഷി, വെറ്റിനറി മെഡിസിൻ കോഴ്സുകൾ നൽകി വരുന്നുണ്ട്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉക്രെയിൻസർക്കാർ വെറ്റിനറി സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട കോഴ്സുകളിൽ കൃഷി, കാലാവസ്ഥയെ പ്രതിരോധിച്ചുകൊണ്ടുള്ള കൃഷിരീതികൾ, ക്ഷീരകൃഷിയിലെ സാങ്കേതിക വിദ്യ, കൃഷിയിലെ ബിസിനസ് മാനേജ്മെന്റ്, ഭക്ഷ്യ സംസ്കരണം, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ്, ജൈവകൃഷി എന്നിവെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

Ukraine educational institutions for Indian students for higher education

സന്ദർശനത്തിന്റെ ഭാ​ഗമായി ഇന്റർനാഷണൽ പ്രോ​ഗ്രാം ഡയറക്ടേഴ്സ്, സർവ്വകലാശാലകളിലെ ഫാക്കൽറ്റി അം​ഗങ്ങൾ, ഇന്ത്യൻ വിദ്യാർത്ഥികൾ എന്നിവരുമായി സംവദിക്കാൻ സാധിച്ചു. ക്യാംപസുകളിൽ മികച്ച പഠന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അക്കാദമിക് വിഷയങ്ങളിൽ വളരെ സന്തുഷ്ടരാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ അക്കാദമിക് നിലവാരത്തിൽ മികവ് പുലർത്തുന്നുവെന്ന് സർവ്വകലാശാല വ്യക്തമാക്കി.

Ukraine educational institutions for Indian students for higher education

2016 മുതൽ വിർച്വൽ ക്ലാസ്സുകൾ നടത്താൻ സർവ്വകലാശാലകൾ പൂർണ്ണമായും സജ്ജമാണ്. വിദ്യാർത്ഥികളുടെ തൊഴിൽസാധ്യ മെച്ചപ്പെടുത്തുന്നതിനായി നാഷണൽ എയറോസ്പേസ് യൂണിവേഴ്സിറ്റി മലേഷ്യയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോ​ഗ്രാം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ നൈപുണ്യ വികസന പരിപാടികളും ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, എയ്‌റോസ്‌പേസ്, എയറോനോട്ടിക്കൽ, കമ്പ്യൂട്ടർ സയൻസസ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഈ സാധ്യതകൾ ഉപയോ​ഗപ്പെടുത്താൻ സാധിക്കും. എയർക്രാഫ്റ്റ് ടെക്നോളജീസ്, ഏവിയോണിക്സ്, എയ്റോസ്പേസ് എഞ്ചിനീയറിംഗ്, കൺട്രോൾ സിസ്റ്റം, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഡിസൈൻ, സൈബർ സെക്യൂരിറ്റി എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുളളത്. 

Follow Us:
Download App:
  • android
  • ios