Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റ്; തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ, ഉറ്റുനോക്കി രാജ്യം

ഉയരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ എന്ത് നടപടിയെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ​തൊഴിലുറപ്പ് പദ്ധതി വിഹിതം കാര്യമായി കൂട്ടുന്നതുൾപ്പടെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചനകൾ.

Union Budget 2024 Hope there will be announcements to solve unemployment nbu
Author
First Published Jan 30, 2024, 8:47 AM IST

ദില്ലി: തൊഴിൽ രം​ഗത്ത് കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഉയരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ എന്ത് നടപടിയെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ​തൊഴിലുറപ്പ് പദ്ധതി വിഹിതം കാര്യമായി കൂട്ടുന്നതുൾപ്പടെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചനകൾ.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രാജ്യത്തെ തൊഴിൽ മേഖല ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആകെ ജനസംഖ്യയുടെ 65 ശതമാനവും യുവാക്കളായ ഇന്ത്യയിൽ കുത്തനെ ഉയരുന്ന തൊഴിലില്ലായ്മ നിരക്ക് വലിയ ആശങ്കയാണ്. ​ഗ്രാമീണ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. Centre for Monitoring Indian Economy-യുടെ റിപ്പോർട്ട് പ്രകാരം 2023 അവസാനിക്കുമ്പോൾ രാജ്യത്തെ 20 നും 24 നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 44.49 ശതമാനമായി ഉയർന്നു. 25 നും 29നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ കൂടി, 14.33 ശതമാനത്തിലെത്തി. 30 നും 34 നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ 2.49 ശതമാനമായും ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. 

നോട്ട് നിരോധനവും കൊവിഡും പ്രതിസന്ധിയിലാക്കിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കൾ. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണ്. തകർച്ചയിൽ നിന്നും കരകയറുന്നതിനായുള്ള പ്രഖ്യാപനങ്ങളാണ് ഇതടക്കമുള്ള മേഖലകൾ ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 47 ശതമാനം വർദ്ധിപ്പിച്ച് 88000 കോടി വകയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ. വരുന്ന സാമ്പത്തിക വർഷത്തിൽ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 1.1 ലക്ഷം കോടി രൂപ അനുവദിക്കണമെന്നും വേതനം വർദ്ധിപ്പിക്കണമെന്നുമാണ് ​ഗ്രാമീണ വിസകന മന്ത്രാലയത്തിന്റെ ശുപാർശ.

Follow Us:
Download App:
  • android
  • ios