പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന് നടത്തും.  മെയിൻ പരീക്ഷ 2021 ജനുവരി എട്ടിനാണ് നടത്തുക. 

ദില്ലി: പുതുക്കിയ സിവില്‍ സർവീസ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷ ഒക്റ്റോബർ 4ന് നടത്തും. മെയിന്‍ പരീക്ഷ അടുത്ത വർഷം ജനുവരി 8ന് നടത്തും. 

പേഴ്സണാലിറ്റി ടെസ്റ്റിനുള്ള തീയതി പിന്നീട് അറിയിക്കും. മാറ്റി വച്ച ഇന്ത്യന്‍ ഫോറസ്റ്റ് സർവീസ് പരീക്ഷാ തിയതിയും ഉടന്‍ പ്രഖ്യാപിക്കും. മെയ് 31ന് നടത്താനിരുന്ന സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷ ലോക്ക്ഡൗണ്‍ കാരണമാണ് മാറ്റി വച്ചത്. പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്
വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്ന് യുപിഎസ്സി അറിയിച്ചു.

Scroll to load tweet…

Read Also: കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്...