Asianet News MalayalamAsianet News Malayalam

121 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; അവസാന തീയതി ഓ​ഗസ്റ്റ് 13

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13.
 

upsc application invited
Author
Delhi, First Published Jul 31, 2020, 4:22 PM IST

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 121 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 60 അവസരമുണ്ട്. പരസ്യവിജ്ഞാപനനമ്പര്‍: 07/2020.

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തില്‍. 

മെഡിക്കല്‍ ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ (ഹോമിയോപ്പതി)- 36 : 35 വയസ്സ്. 
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (മെറ്റലര്‍ജി)- 3 : 30 വയസ്സ്. 
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III- അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ മെഡിസിന്‍)- 46 : 40 വയസ്സ്. 
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോ സര്‍ജറി)- 14 : 40 വയസ്സ്.
സീനിയര്‍ സയന്റിഫിക്ക് ഓഫീസര്‍- 21
ബാലിസ്റ്റിക്‌സ്- 2 : 35 വയസ്സ്. കെമിസ്ട്രി- 5 : 35 വയസ്സ്. ഡോക്യുമെന്റ്സ്- 4 (ജനറല്‍- 3, എസ്.സി.- 1): 35 വയസ്സ്. ഫോട്ടോ- 1 : 35 വയസ്സ്. ഫിസിക്സ്- 3 : 35 വയസ്സ്. 
ആര്‍ക്കിടെക്ട് (ഗ്രൂപ്പ് എ)- 1 : 40 വയസ്സ്. 
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.upsconline.nic.in വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13.


 

Follow Us:
Download App:
  • android
  • ios