തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിവിധ തസ്തികകളിലായി  35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസർ  (ന്യൂറോളജി)– 24, റിസർച് ഓഫിസർ (സോഷ്യൽ സ്റ്റഡീസ്)–1, സീനിയർ സയന്റിഫിക് ഓഫിസർ (ലൈ– ഡിറ്റക്‌ഷൻ)– 3, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (ഹോമിയോപ്പതി)–7 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.