Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസ്; വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എന്‍ജിനിയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. 21-30 വയസ്സ് പ്രായപരിധി.

upsc notification published to indian engineering service
Author
Delhi, First Published Apr 10, 2021, 2:59 PM IST

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി)  ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് തസ്തികകളിലെ ഒഴിവുകളിലേക്ക്  ജൂലായ് 18-നാണ് പരീക്ഷ നടത്തുന്നത്.

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എന്‍ജിനിയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. 21-30 വയസ്സ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും. ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 200 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി/ എസ്.ടിക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി ഘട്ടത്തില്‍ 200, 300 മാര്‍ക്കിന്റേ രണ്ട് പേപ്പറുകളാണുണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്കുണ്ടാവും. രണ്ടാംഘട്ടം വിവരണാത്മക പരീക്ഷയാണ്. 300 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളിലായി എന്‍ജിനിയറിങ്ങ് മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകുമുണ്ടാവുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. മൂന്നാംഘട്ടം അഭിമുഖമാണ്. 200 മാര്‍ക്കാണ് അഭിമുഖത്തിന് ലഭിക്കാവുന്ന പരമാവധി മാര്‍ക്ക്. 

www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 27 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ് തുടങ്ങിയവയിലേക്കും പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios