Asianet News MalayalamAsianet News Malayalam

കോവിഡ്-19: ഹാര്‍വാര്‍ഡും എം.ഐ.ടിയും നിയമനങ്ങളും ശമ്പളവും വെട്ടിക്കുറച്ചു

കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സർവ്വകലാശാലകൾ വ്യക്തമാക്കുന്നു. 
us universities cut salaries and stop new appointments over covid19
Author
New York, First Published Apr 16, 2020, 9:52 AM IST
ന്യൂയോർക്ക്: പുതിയ നിയമനങ്ങൾ തടഞ്ഞും ശമ്പളം വെട്ടിക്കുറച്ചും ഹാർവാർഡും എം.ഐ.ടിയുമടക്കമുള്ള യു.എസ് സർവകലാശാലകൾ. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സർവ്വകലാശാലകൾ വ്യക്തമാക്കുന്നു. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും 25 ശതമാനം വരെ ശമ്പളം കുറയുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ലോണൻസ് ബകോവും വൈസ് പ്രസിഡന്റ് കാതറീൻ ലാപ്പും ഇ-മെയിൽ സന്ദേശം വഴി അറിയിച്ചിട്ടുണ്ട്. സ്ഥാപനമേധാവികൾ ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ദുരിതാശ്വാസത്തിനായി സംഭാവന നൽകണമെന്നും ഇ-മെയിലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 

നിലവിലുള്ള ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതിന് വേണ്ടി പുതിയ നിയമനങ്ങൾ കുറച്ചേ മതിയാകൂവെന്നും എം.ഐ.ടി കമ്മ്യൂണിറ്റി പ്രസിഡന്റ് റഫേൽ റെയ് ഫ് അറിയിച്ചു. കോവിഡിനെത്തുടർന്ന് വരുന്ന സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ്  . നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നതെന്ന് മസാച്യുസെറ്റ്സ് സർവകലാശാല വ്യക്തമാക്കി. 2008-ലെ സാമ്പത്തിക മാന്ദ്യത്തെക്കാൾ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ അമേരിക്കയിലെ പല സർവകലാശാലകളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ നിയമനം നിർത്തിവെക്കുകയോ ചെയ്തിരിക്കുകയാണ്.
Follow Us:
Download App:
  • android
  • ios