ദില്ലി: ബാങ്ക് ഓഫ് ബറോഡയുടെ സംരംഭമായ ബറോഡസണ്‍ ടെക്‌നോളജീസ് ലിമിറ്റഡില്‍ 39 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മുംബൈയിലായിരിക്കും നിയമനം. വാര്‍ഷിക അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷമായി പുതുക്കി നല്‍കുകയാണ് ചെയ്യുക. ഒഴിവുകള്‍ താഴെക്കൊടുത്തിരിക്കുന്നു.

ക്വാളിറ്റി അഷ്വറന്‍സ് ലീഡ്- 2
യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രോജക്ട്/പ്രൊഡക്ട് മാനേജ്‌മെന്റിലെ പരിചയമാകണം. പ്രായപരിധി: 30-45 വയസ്സ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീഡ് - 1
യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രോജക്ട്/പ്രൊഡക്ട് മാനേജ്‌മെന്റിലെ പരിചയമാകണം. പ്രായപരിധി: 30-45 വയസ്സ്.

ടെക്‌നോളജി ആര്‍ക്കിടെക്ട് - 1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ അംഗീകൃത എം.സി.എ., എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30-45 വയസ്സ്.

പ്രോഗ്രാം മാനേജര്‍ - 1
യോഗ്യത: എന്‍ജിനീയറിങ്/ ടെക്‌നോളജിയില്‍ ബിരുദം അല്ലെങ്കില്‍ ബിസിനസിലോ സമാനമേഖലയിലോ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം പ്രോജക്ട്/പ്രൊഡക്ട് മാനേജ്‌മെന്റിലെ പരിചയമാകണം. പ്രായപരിധി: 30-45 വയസ്സ്.

ഡാറ്റാബേസ് ആര്‍ക്കിടെക്ട് - 1
യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-35 വയസ്സ്.
ബിസിനസ് അനലിസ്റ്റ് - 5
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ബിസിനസ് മാനേജ്‌മെന്റ്/ പി.ജി.ഡി.എം. എന്നിവയില്‍ ബിരുദാനന്തരബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

വെബ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡവലപര്‍ - 6
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

ബിസിനസ് അനലിസ്റ്റ് ലീഡ് - 2
യോഗ്യത: എന്‍ജിനീയറിങ്ങിലോ ടെക്‌നോളജിയിലോ എന്‍ജിനീയറിങ് ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ അഞ്ച് വര്‍ഷമെങ്കിലും ധനകാര്യമേഖലയിലായിരിക്കണം. കൂടാതെ ബാങ്കിങ് പശ്ചാത്തലവും കൊമേഴ്‌സ് ബിരുദവുമുള്ളവര്‍ക്കും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30-45 വയസ്സ്.

ഡേറ്റ അനലിസ്റ്റ് - 4
യോഗ്യത: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഓപ്പറേഷണല്‍ റിസര്‍ച്ച്, ഇക്കണോമിക്സ് തുടങ്ങിയവയിലേതെങ്കിലുമൊന്നില്‍ ബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

ഡേറ്റ എന്‍ജിനീയര്‍ - 4
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപര്‍ - 5
എന്‍ജിനീയറിങ്/ടെക്‌നോളജി എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, അഞ്ചുവര്‍ഷം ധനകാര്യമേഖലയില്‍ പ്രവര്‍ത്തിച്ച പരിചയം. പ്രായപരിധി: 25-35 വയസ്സ്.

യു.ഐ./യു.എക്സ് ഡിസൈനര്‍ - 2
കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./എം.സി.എ./ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം, അഞ്ചുവര്‍ഷത്തെ പരിചയം. പ്രായപരിധി: 25-45 വയസ്സ്.

ഇന്റഗ്രേഷന്‍ എക്സ്‌പേര്‍ട്ട്-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

എമേര്‍ജിങ് ടെക്‌നോളജി എക്സ്‌പേര്‍ട്ട് -3
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./എം.സി.എ. എന്നിവയില്‍ എന്‍ജിനീയറിങ് ബിരുദം, ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 25-40 വയസ്സ്.

അപേക്ഷാ ഫീസ്: ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. എന്നീ വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ജി.എസ്.ടി., വിനിമയനിരക്ക് എന്നിവ കൂടി ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.bankofbaroda.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27.