Asianet News MalayalamAsianet News Malayalam

SSC CGL: കേന്ദ്ര സര്‍വീസില്‍ 6506 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അവസരം; ആദ്യഘട്ടപരീക്ഷ മേയ് 29 മുതല്‍

6506 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും.

vacancies in central service
Author
Delhi, First Published Jan 14, 2021, 3:13 PM IST

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. 6506 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്ബനി സെക്രട്ടറി/കൊമേഴ്സിലോ ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാന്‍സ്) ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തരബിരുദം അഭികാമ്യം.18 മുതല്‍ 32 വയസ്സ് വരെ പ്രായമാണ് മാനദണ്ഡമാക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
 

Follow Us:
Download App:
  • android
  • ios