Asianet News MalayalamAsianet News Malayalam

ദില്ലി എയിംസിൽ വിവിധ തസ്തികകളിലായി 218 ഒഴിവുകൾ; നവംബർ 19 വരെ അപേക്ഷിക്കാം

മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ്. 

vacancies in delhi AIMS
Author
Delhi, First Published Oct 30, 2020, 9:24 AM IST

ദില്ലി: ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ്. 

ഒഴിവുകള്‍: വെറ്ററിനറി ഓഫീസര്‍- 1, കെമിസ്റ്റ്- 2 , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്- 1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- 4, സയന്റിസ്റ്റ് I- 16, സയന്റിസ്റ്റ് II 20, സീനിയര്‍ കെമിസ്റ്റ്- 1, സീനിയര്‍ ടെക്‌നിക്കല്‍ എഡിറ്റര്‍- 1, വെല്‍ഫെയര്‍ ഓഫീസര്‍- 1, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍- 10, ഒഫ്താല്‍മിക് ടെക്‌നീഷ്യന്‍- 4, ലൈബ്രേറിയന്‍- 3, അസിസ്റ്റന്റ് സ്റ്റോര്‍സ് ഓഫീസര്‍- 1, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്- 4, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇ.എന്‍.ടി.) 2, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്- 33, ടെക്‌നീഷ്യന്‍ (റേഡിയോതെറാപ്പി)- 3, ഡോണര്‍ ഓര്‍ഗനൈസര്‍- 1, ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍- 2, സ്റ്റോര്‍ കീപ്പര്‍ (ഡ്രഗ്‌സ്)- 2, പ്രോഗ്രാമര്‍- 2, ജൂനിയര്‍ എന്‍ജിനീയര്‍ (എ.സി. ആന്‍ഡ് റഫ്രിജറേറ്റര്‍)- 2, ടെക്‌നീഷ്യന്‍ (റേഡിയോളജി)- 4, വൊക്കേഷണല്‍ കൗണ്‍സലര്‍- 3, ബാരിയാട്രിക് കോ-ഓര്‍ഡിനേറ്റര്‍- 1, ജെനറ്റിക് കൗണ്‍സലര്‍- 1, വര്‍ക്ക്‌ഷോപ്പ് അസിസ്റ്റന്റ്- 7, ഡെന്റല്‍ ടെക്‌നീഷ്യന്‍- 3, വര്‍ക്ക്‌ഷോപ്പ് ടെക്‌നീഷ്യന്‍- 4, ഡ്രൈവര്‍ ഓര്‍ഡിനറി- 10, റിസപ്ഷനിസ്റ്റ്- 13, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍- 10, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍- 5, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കഫ്തീരിയ)- 3, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്- 32, ഡ്രാഫ്റ്റ്‌സ്മാന്‍- 1, ടെക്‌നീഷ്യന്‍ (ടെലിഫോണ്‍)- 1.

www.aiimsexams.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 1500 രൂപ. എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 19.

സ്റ്റെം സെല്‍ റിസര്‍ച്ച് പ്രോജക്ട്-2 
ഒഴിവുകള്‍: ജൂനിയര്‍ റിസര്‍ച്ച് ഫെലോ- 1, ജൂനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്- 1. അപേക്ഷയും ആവശ്യമായ രേഖകളും സ്റ്റെം സെല്‍ വിഭാഗത്തിലേക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.

കോവിഡ്- 19 ഐ.സി.എം.ആര്‍. പ്രോജക്ട്-2
ഒഴിവുകള്‍: സീനിയര്‍ റിസര്‍ച്ച് ഫെലോ- 1, ലാബോറട്ടറി ടെക്‌നീഷ്യന്‍- 1. സി.വി.യും ആവശ്യമായ രേഖകളും laboncoresearch@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ www.aiims.edu എന്ന വെബ്‌സൈറ്റിലുണ്ട്.
 

Follow Us:
Download App:
  • android
  • ios