ദില്ലി: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അപ്രന്റീസുകളെ നിയമിക്കുന്നു. മൊത്തം 90 ഒഴിവുകളുണ്ട്. ഡി.ആര്‍.ഡി.ഒയിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം മിസൈന്‍ കോംപ്ലക്‌സിലെ ലബോറട്ടറിയായ റിസേര്‍ച്ച് സെന്റര്‍ ഇമറാട്ടിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 6 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ഫിറ്റര്‍-25, ഇലക്ട്രോണിക് മെക്കാനിക്-20, ഇലക്ട്രീഷ്യന്‍-15, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ടേര്‍ണര്‍- 10, മെക്കാനിസ്റ്റ്-5, വെല്‍ഡര്‍- 5 എന്നീ ട്രെയിഡുകളിലായണ് നിലവില്‍ ഒഴിവുള്ളത്. അതത് ട്രേഡുകളിലുള്ള ഐ.ടി.ഐ ആണ് വിദ്യാഭ്യാസ യോഗ്യത. 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 7700 മുതല്‍ 8050 രൂപ വരെ സ്റ്റൈപന്റ്ുണ്ടാകും. അക്കാദമിക് മാര്‍ക്ക്, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്കായിരിക്കും അപ്രന്റീസ്ഷിപ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ആര്‍.ഡി.ഒ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.