Asianet News MalayalamAsianet News Malayalam

ഡിആർഡിഒയിൽ അവസരം, സ്റ്റൈപ്പൻഡ്: 7,700–9000 രൂപ; അവസാന തീയതി ഒക്ടോബർ 12

പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്കുവാങ്ങി ജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം.
 

vacancies in drdo
Author
Delhi, First Published Oct 8, 2020, 11:10 AM IST

ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ അപ്രന്റിസ്, ജൂനിയർ റിസർച് ഫെലോ, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപ്രന്റിസിന്റെ 105 ഒഴിവുകളും ജൂനിയർ റിസർച് ഫെലോയുടെ 11 ഒഴിവുകളുമാണുള്ളത്.

90 ട്രേഡ് അപ്രന്റിസ് : ഡോ. എ.പി.ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിനു കീഴിലുള്ള ഹൈദരാബാദിലെ റിസർച് സെന്റർ ഇമാരത് (RCI) 90 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനം. ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ടർണർ, മെഷിനിസ്റ്റ്, വെൽഡർ  ട്രേഡുകളിലാണ് അവസരം. സ്റ്റൈപ്പൻഡ്: 7700–8050 രൂപ. www.apprenticeshipindia.org വഴിയാണ്  അപേക്ഷിക്കേണ്ടത്.

15 ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ്
മൈസൂരു ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറിയിൽ  ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസിന്റെ 15 ഒഴിവ്. ഒക്ടോബർ 14 വരെ ഇമെയിൽ വഴി അപേക്ഷിക്കാം. നവംബർ 13 ന് വോക് ഇൻ ഇന്റർവ്യൂ നടക്കും. 

യോഗ്യത: ഗ്രാജുവേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്,  ബിഎസ്‌സി ഫുഡ് സയൻസ്/ ബിടെക് ഇൻ ഫുഡ് ടെക്നോളജി/  ഫുഡ് പ്രോസസിങ്. സ്റ്റൈപ്പൻഡ്: 9000 രൂപ. 

ടെക്നീഷ്യൻ അപ്രന്റിസ്: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്/ ഹോട്ടൽ മാനേജ്മെന്റ്/ കാറ്ററിങ് ടെക്നോളജി/ റഫ്രിജറേഷൻ/ പ്ലാസ്റ്റിക് ടെക്നോളജി/ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി/ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ/ ഇൻസ്ട്രുമെന്റേഷൻ/ ബേക്കിങ് ടെക്നോളജി/ ഫുഡ് പ്രോസസിങ് ഡിപ്ലോമ. സ്റ്റൈപ്പൻഡ്: 8000 രൂപ. 

11 ജെആർഎഫ്
ചണ്ഡീഗഡിലെ സ്നോ ആൻഡ് അവലാൻഷെ സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ ജൂനിയർ റിസർച് ഫെലോ (ജെആർഎഫ്) തസ്തികയിൽ 11 ഒഴിവ്. ഒക്ടോബർ 12 നകം ഇമെയിലിലൂടെ അപേക്ഷിക്കണം. 22, 23 തീയതികളിലായി വീഡിയോ കോൺഫറൻസ് വഴി ഇന്റർവ്യൂ നടക്കും.  

Follow Us:
Download App:
  • android
  • ios