Asianet News MalayalamAsianet News Malayalam

ഐഎസ്ആർഒയിൽ 182 അവസരങ്ങൾ; അവസാന തീയതി മാർച്ച് 6

വിവിധ തസ്തികകളിലായി 182 ഒഴിവ്. എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

vacancies in ISRO
Author
Bengaluru, First Published Mar 4, 2020, 9:20 AM IST

ബെം​ഗളൂരു: ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.ആര്‍. റാവു സാറ്റ്ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 182 ഒഴിവ്. എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍ താഴെക്കൊടുത്തിരിക്കുന്നു 

ടെക്നീഷ്യന്‍ ബി

ഇലക്ട്രോണിക്‌സ് മെക്കാനിക്/ടെക്നിഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്/മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്/മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്-50, ഫിറ്റര്‍-17, ഇലക്ട്രിക്കല്‍-11, പ്ലംബര്‍-5,  റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്-8, ടര്‍ണര്‍-3 , മെഷിനിസ്റ്റ് (ഗ്രൈന്റര്‍)-3, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്-1, ഫോട്ടോഗ്രാഫി/ഡിജിറ്റല്‍ ഫോട്ടോഗ്രാഫി-1, മെഷിനിസ്റ്റ്-1, ഇലക്ട്രോപ്ലേറ്റിങ്-1, വെല്‍ഡര്‍-1.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.

ഡ്രാഫ്റ്റ്സ്മാന്‍ ബി: 

ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍-3
യോഗ്യത: പത്താം ക്ലാസും ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.

ടെക്നിക്കല്‍ അസിസ്റ്റന്റ്

മെക്കാനിക്കല്‍-13, ഇലക്ട്രോണിക്‌സ്-17, കംപ്യൂട്ടര്‍ സയന്‍സ്-5, ഓട്ടോമൊബൈല്‍-1, ഇലക്ട്രിക്കല്‍-2, ഇന്‍സ്ട്രുമെന്റേഷന്‍-2
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്

കെമിസ്ട്രി-2 
യോഗ്യത: കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

ഫിസിക്‌സ്-3 
യോഗ്യത: ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ-1 
യോഗ്യത: അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

ഇലക്ട്രോണിക്‌സ്-1 
യോഗ്യത: ഇലക്ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.

ലൈബ്രറി അസിസ്റ്റന്റ്-4
യോഗ്യത: ബിരുദം. ലൈബ്രറി സയന്‍സ്/ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം.

ഹിന്ദി ടൈപ്പിസ്റ്റ്-2 
യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഹിന്ദി/ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

കാറ്ററിങ് അറ്റന്‍ഡന്റ്-5.  
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.

കുക്ക്-5.
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഫയര്‍മാന്‍ എ-4. 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. നിശ്ചിത ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ-4 (വിമുക്തഭടന്മാര്‍). 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ-5 (വിമുക്തഭടന്മാര്‍). 
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ്/കാറ്ററിങ് അറ്റന്‍ഡന്റ്/ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികയില്‍ 18-26 വയസ്സ്. ടെക്നിഷ്യന്‍-ബി/ഡ്രാഫ്റ്റ്സ്മാന്‍ ബി/ഹെവി/ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ 18-35 വയസ്സ്. ഫയര്‍മാന്‍ തസ്തികയില്‍ 25 വയസ്സ്.

അപേക്ഷാഫീസ്: 250 രൂപ. എസ്.സി./ എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന ഫീസടയ്ക്കാം.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.isro.gov.in എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 6.

Follow Us:
Download App:
  • android
  • ios