Asianet News MalayalamAsianet News Malayalam

പ്ലസ്ടൂക്കാർക്ക് സുവർണാവസരം; നേവിയിൽ 26 ഒഴിവുകൾ; അപേക്ഷ ജനുവരി 29 മുതൽ

ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം. ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.
 

vacancies in navy for plus two
Author
Delhi, First Published Jan 23, 2021, 2:08 PM IST

ദില്ലി: ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് 26 ഒഴിവുകളിലേക്ക് അവസരം. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പെർമനന്റ് കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം. ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. കോഴ്സ് ആരംഭിക്കുന്നത് ജൂലായ് 2021-ലായിരിക്കും. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം. ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.

എജുക്കേഷൻ ബ്രാഞ്ച്-5, എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്-21 എന്നിങ്ങനെയാണ് ഒഴിവുകൾ.10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ് അല്ലെങ്കിൽ തത്തുല്യം യോ​ഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.

02 ജനുവരി 2002 മുതൽ ജൂലായ് 01 2004-നുമിടയിൽ ജനിച്ചവർക്കാണ് അവസരം. രണ്ട് തീയതികളുമുൾപ്പെടെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. ഫെബ്രുവരി 9 ആണ് അവസാന തീയതി. 

Follow Us:
Download App:
  • android
  • ios