മുംബൈ: ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 59 ഒഴിവുകളുണ്ട്. മഹാരാഷ്ട്രയിലെ താരാപ്പുരിലാണ് നിയമനം. പരസ്യനമ്പര്‍: TMS/HRM/01/2021.

അസിസ്റ്റന്റ് -38

50 ശതമാനം മാര്‍ക്കോടെ ബിരുദം, നിശ്ചിത ടൈപ്പിങ് വേഗം. എച്ച്.ആര്‍, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, കോണ്‍ട്രാക്ട്സ് ആന്‍ഡ് മെറ്റീരിയല്‍സ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. ഓരോ വിഭാഗത്തിലും അതുമായി ബന്ധപ്പെട്ട ബിരുദമാണ് പരിഗണിക്കുക.

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I- 14. 50 ശതമാനം മാര്‍ക്കോടെ ബിരുദം, നിശ്ചിത ടൈപ്പിങ് വേഗം.
സയന്റിഫിക് അസിസ്റ്റന്റ് (സേഫ്റ്റി സൂപ്പര്‍വൈസര്‍)- 4 50 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്സി., ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ലീഡിങ് ഫയര്‍മാന്‍- 1 പ്ലസ് ടു സയന്‍സ്, നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്. എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കം ഫയര്‍മാന്‍- 2 പ്ലസ് ടു സയന്‍സ്, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ഒരു വര്‍ഷത്തെ ഡ്രൈവിങ് പരിചയം, ഫയര്‍ ട്രെയിനിങ് സെന്ററില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്. വിശദവിവരങ്ങള്‍ www.npcil.nic.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയയ്ക്കാം. അവസാന തീയതി: ഫെബ്രുവരി 23.