കൊച്ചി: കൊച്ചി സ്‌പൈസസ് ബോർഡ് കൺസൽറ്റന്റ്, ട്രെയിനി ഒഴിവുകളിൽ നിയമനം നടത്തുന്നു. ആകെ 33 ഒഴിവുകളാണുള്ളത്. ട്രെയിനി പോസ്റ്റിൽ 23, കൺസൾട്ടന്റ് പോസ്റ്റിൽ 10 എന്നിങ്ങനെയാണ് ഒഴിവുകൾ.   

ട്രെയിനി 23: എസ്‌സി/ എസ്‌ടിക്കാർക്കാണ് അവസരം. ഇടുക്കി, കർണാടക എന്നിവിടങ്ങളിലെ ഇന്ത്യൻ കാർഡമം റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിയമനം. 2 വർഷത്തെ പരിശീലനമുണ്ടായിരിക്കും. ബോട്ടണി (ക്രോപ് ബോട്ടണി/ ടെക്നോളജി ട്രാൻസ്ഫർ ഡിവിഷൻ), കെമിസ്ട്രി (അഗ്രോണമി/ സോയിൽ സയൻസ് ഡിവിഷൻ), ബോട്ടണി/ മൈക്രോബയോളജി (പ്ലാന്റ് പതോളജി ഡിവിഷൻ), ബയോടെക്നോളജി, സുവോളജി (എന്റമോളജി ഡിവിഷൻ) വിഭാഗങ്ങളിലാണ് ഒഴിവ്. എംഎസ്‌സിക്കാർക്കാണ് അവസരം. ജൂലൈ 30 വരെ അപേക്ഷിക്കാം.

10 കൺസൽറ്റന്റ്: മാർക്കറ്റിങ് ആൻഡ് എക്സ്പോർട്ട് പ്രമോഷൻ വിഭാഗത്തിൽ കൺസൽറ്റന്റുമാരുടെ 10 ഒഴിവാണുള്ളത്. ഒരു വർഷത്തേയ്ക്കാണ് നിയമനം, നിയമന കാലാവധി ദീർഘിപ്പിക്കാനുള്ള സാധ്യതയുണ്ട്. കൊച്ചി ഹെഡ് ഓഫീസിലും മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, നിസാമാബാദ്, ഉൻജ/ ജോധ്പുർ, ബറാബങ്കി/ ഗുണ, ശ്രീനഗർ എന്നിവിടങ്ങളിലെ റീജനൽ ഓഫീസുകളിലുമാണ് ഒഴിവ്. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  www.indianspices.com സന്ദർശിക്കുക.