Asianet News MalayalamAsianet News Malayalam

ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്; വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍; അപേക്ഷകൾ മാര്‍ച്ച് ആറിനകം

കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.

vacancies in tourism sector for house keeping staff and cook
Author
Trivandrum, First Published Feb 26, 2021, 3:05 PM IST

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.

ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്: പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം. ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഹൗസ് കീപ്പിങ് സ്റ്റാഫ്: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഹോട്ടല്‍ അക്കൊമെഡേഷന്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ. ആറുമാസത്തെ പ്രവൃത്തിപരിചയം.

കുക്ക്: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

റിസെപ്ഷനിസ്റ്റ്: പ്രീ-ഡിഗ്രി/പ്ലസ്ടു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 18-35 വയസ്സ്. സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. വേതനം: പ്രതിദിനം 660 രൂപ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.keralatourism.org എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാര്‍ച്ച് 6.

Follow Us:
Download App:
  • android
  • ios