Asianet News MalayalamAsianet News Malayalam

Careers| പ്രവാസി കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ, ഡയറ്റീഷ്യൻ ഒഴിവ്

 പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു. 

vacancies of data entry operator guest lecturer
Author
Trivandrum, First Published Nov 23, 2021, 10:29 AM IST

തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ (Data entry Operator) ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) (temporary vacancy) അപേക്ഷ ക്ഷണിച്ചു (careers). പ്രീഡിഗ്രി/പ്ലസ്ടു, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ). രണ്ട് വർഷത്തെ ടൈപ്പ് റൈറ്റിംഗ് പരിചയം (ഇംഗ്ലീഷും, മലയാളവും) യോഗ്യതയുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, പ്രായോഗികാനുഭവ യോഗ്യതാപത്രം എന്നിവ സഹിതം തിരുവനന്തപുരം തൈക്കാടുള്ള കമ്മീഷൻ ഓഫീസിൽ 24 ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതുവരെയായിരിക്കും ഈ നിയമനം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വിവിധ അതിഥി അധ്യാപക ഒഴിവുകളിലേക്ക് 25, 26 തീയതികളിൽ പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. 25 ന് രാവിലെ 11 ന് ന്യായം വിഭാഗത്തിലെയും ഉച്ചയ്ക്ക് 2 ന് ജ്യോതിഷം വിഭാഗത്തിലും ഇന്റർവ്യൂ നടക്കും. 26 ന് രാവിലെ 10.30 ന് വ്യാകരണ വിഭാഗത്തിലെയും ഉച്ചയ്ക്ക് 1.30 ന് വേദാന്ത വിഭാഗത്തിലെയും ഇന്റർവ്യൂ നടക്കും.

ഡയറ്റിഷ്യൻ ഗ്രേഡ് രണ്ട് ഒഴിവ്
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയറ്റിഷ്യൻ ഗ്രേഡ് രണ്ട് ഈഴവ മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഹോം സയൻസ് ബിരുദവും ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സ് ഡിപ്ലോമയോ അല്ലെങ്കിൽ സയൻസ് വിഷയത്തിൽ ബിരുദവും അപ്ലൈഡ് ന്യൂട്രീഷ്യൻ, ഡയറ്റിറ്റിക്‌സിൽ പി.ജി ഡിപ്ലോമയും ഫുഡ് ടെക്‌നോളജിയിൽ ഡിപ്ലോമയും ഉണ്ടാവണം. 39,300 - 83,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Follow Us:
Download App:
  • android
  • ios