ന്യൂഡൽഹി: കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്കാണ് നിയമനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് (നാലുമണിക്കൂർ)12,000 രൂപയാണ് ശമ്പളം. (5മണിക്കൂർ)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ (4-മണിക്കൂർ) -10,000 രൂപ. (5-മണിക്കൂർ)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. സെക്കൻഡറി സ്കൂൾ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ/ട്രാൻസ്വുമൺ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.കൂടുതൽ വിവരങ്ങൾ www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി.